അനീഷ്യ ആത്മഹത്യ കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം

anishya-02
SHARE

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ എ.പി.പി അനീഷ്യയുടെ ആത്മഹത്യ കേസ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എ.പി.പി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുൽ ജലീൽ എന്നിവർക്കാണ് മുൻകൂർ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും, മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം എന്നുള്ള ഉപാധികളോടെയാണ് ജാമ്യം. ജനുവരി 21നാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

ജോലി സ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന അനീഷ്യയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് അനീഷ്യയുടെ ശബ്ദ സന്ദേശത്തിൽ പറയുന്ന രണ്ട് പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത് 

Aneeshya suicide case: Anticipatory bail for the accused

MORE IN BREAKING NEWS
SHOW MORE