രാഷ്ട്രീയക്കാരുടെയും പാർട്ടികളുടെയും പോസ്റ്റുകൾ തടഞ്ഞെന്ന് എക്സ്

election-commission
SHARE

തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടത് അനുസരിച്ച് ചില പോസ്റ്റുകൾ തടഞ്ഞുവച്ചതായി എക്സ്. രാഷ്ട്രീയക്കാരുടെയും പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്റുകളാണ് തടഞ്ഞുവച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെയാണ് തടഞ്ഞുവച്ചിട്ടുള്ളത്. അഭിപ്രായസ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം വിയോജിപ്പുകളോടെ അനുസരിക്കുന്നുവെന്നും എക്സ് വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തിന്റെ പകർപ്പും പുറത്തുവിട്ടു. നടപടി നേരിടേണ്ടിവന്ന അക്കൗണ്ട് ഉടമകളെ വിവരം അറിയിച്ചതായും എക്സ് പറയുന്നു. എന്നാൽ അക്കൗണ്ട് ഉടമകളുടെയോ, ഉള്ളടക്കത്തിന്റെയോ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല

X Withholds Some Political Posts In India After Poll Body's Takedown Order

MORE IN BREAKING NEWS
SHOW MORE