പൊലീസ് കെട്ടിയ വടം കുരുങ്ങി യുവാവിന്‍റെ ദാരുണാന്ത്യം; വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് കമ്മിഷണര്‍

കൊച്ചിയില്‍ ട്രാഫിക് നിയന്ത്രണത്തിന് കെട്ടിയ വടത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചതില്‍ പൊലീസിന് വിഴ്ചയില്ലെന്ന് കമ്മിഷണര്‍ എസ്.ശ്യാംസുന്ദര്‍ മനോരമ ന്യൂസിനോട്. ആശുപത്രിയുള്ളതിനാല്‍ ബാരിക്കേഡ് വയ്ക്കാനാകില്ല. വിവിഐപി സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വടം കെട്ടിയതെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.