ചിക്കന്‍ കറിയില്‍ ഗ്രേവി കുറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം

Chicken-Attack
SHARE

ചിക്കന്‍ കറിയില്‍ ഗ്രേവി കുറഞ്ഞതിന് തിരുവനന്തപുരത്ത്് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. കാട്ടാക്കട മയൂര ഹോട്ടലിലെ ജീവനക്കാരെയാണ് നാലംഗ സംഘം മര്‍ദിച്ചത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ചിക്കന്‍ കറിയില്‍ ഗ്രേവി കുറഞ്ഞെന്നാരോപിച്ചുളള മര്‍ദനം വീണ്ടും . കാട്ടാക്കട നക്രാംചിറയിലെ മയൂര ഹോട്ടല്‍ കാഷ്യര്‍ ഉദയദാസ് , ജീവനക്കാരന്‍ പ്രവീണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആഹാരവും കഴിച്ച് പാര്‍സലും വാങ്ങി പോയവരാണ് തിരിച്ചെത്തി അക്രമം നടത്തിയത് . ഈ സമയം നിരവധി പേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഹോട്ടലില്‍ അഴിഞ്ഞാടിയ സംഘം കസേരകളും മേശകളും മറിച്ചിട്ടു. പരുക്കേറ്റവര്‍ കാട്ടാക്കട ആശുപത്രിയില്‍ ചികില്‍സയിലാണ്.

MORE IN BREAKING NEWS
SHOW MORE