റെക്കോര്‍ഡ് മറികടന്നു; 54000 രൂപ കടന്ന് സ്വര്‍ണവില

gold-jewellery
SHARE

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് 54,000രൂപകടന്നു. ഗ്രാമിന് 90രൂപ കൂടി 6,795 രൂപയും പവന് 720 രൂപ കൂടി 54,360 രൂപയുമായി. രാജ്യാന്തര സ്വർണവില ഔൺസിന് 2,387 ഡോളറാണ്.  രൂപയുടെ വിനിമയ നിരക്കിലും ഇടിവുണ്ടായി. ഡോളറിന് 83രൂപ 53 പൈസ എന്നതാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.  മാർച്ച് 29 നാണ് സ്വർണവില അമ്പതിനായിരം കടന്നത്. ഇറാൻ ഇസ്രയേൽ യുദ്ധ ഭീതിയടക്കം  ഇപ്പോഴത്തെ വിലവർധനയ്ക്ക് കാരണമായി വിദഗ്ധർ വിലയിരുത്തുന്നു. നിലവില്‍ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം ഉപഭോക്താവ് 59,000രൂപ നൽകണം

MORE IN BREAKING NEWS
SHOW MORE