ത‍ൃശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി; ആനകളെ നിയന്ത്രിക്കണമെന്ന് വനംവകുപ്പ്

Thrissur-Pooram-04
SHARE

തൃശൂർ പൂരം വീണ്ടും പ്രതിസന്ധിയിൽ. ആന പരിശോധനയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പുതിയ ഉത്തരവ്  സ്വീകാര്യമല്ലെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കുന്നതിന് പുറമേ വനവകുപ്പിന്റെ ഡോക്ടർമാർ കൂടി ആനകളെ പരിശോധിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിർദേശം.

എൺപത് ആർ.ആർ.ടി അംഗങ്ങളെ ആനകളെ നിയന്ത്രിക്കാൻ നിയോഗിക്കണം. പൂരം നടക്കണമെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവ് പിൻവലിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് നടപ്പിലാക്കാൻ ആനയുടമകളും തയ്യാറല്ല. ഉത്തരവ് പിൻവലിക്കാതെ പൂരത്തിന് ആനകളെ വിട്ടു കൊടുക്കില്ലെന്ന് ആനയുടമകളും വ്യക്തമാക്കി

Crisis again for thrissur pooram

MORE IN BREAKING NEWS
SHOW MORE