എല്‍ഡിഎഫിന് മികച്ച വിജയം; ബിജെപി മുന്നണി മൂന്നാമതാവും: മുഖ്യമന്ത്രി

CM-Election
SHARE

കരുവന്നൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖല നല്ല നിലയിലാണെന്നും തെറ്റുകാർക്കെതിരെ നടപടിയെടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകിയെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു. അതേ സമയം സിഎംആർഎൽ – എക്സാലോജിക്ക് വിഷയത്തിൽ മകളെപ്പറ്റിയുള്ള ചോദ്യത്തിന് മുഖ്യമന്ത്രി രോഷത്തോടെ പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തും കാട്ടാകടയിലും നടത്തിയ പ്രസംഗത്തിന് മറുപടി പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കരുവന്നൂർ ബാങ്ക് വിഷയത്തിലും തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നിലപാട് സംബന്ധിച്ചും മറുപടി. കേരളത്തെക്കുറിച്ചു കടുത്ത ആക്ഷേപമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ബാങ്കിൽ തെറ്റിയ നിലപാട് സ്വീകരിച്ചവർക്ക്  ഒരു വിട്ടുവീഴ്ചയും വകുപ്പും സർക്കാരും നൽകിയില്ല. കരുവന്നൂരിൽ 117 കോടി നിക്ഷേപം തിരിച്ചു നൽകിയെന്നും ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി. 

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്ന് പ്രധാനമന്ത്രി കാട്ടാക്കടയിൽ പറഞ്ഞത് പരിഹാസ്യമായ നിലപാടാണെന്നും പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപെടാമെന്നണ്  കരുതുന്നതെങ്കിൽ അത് നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിഎംആര്‍എല്‍ – എക്‌സാലോജിക് വിഷയത്തിൽ മകളിലേക്ക് ചോദ്യം ചെയ്യലെത്തുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് രോഷത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ അങ്ങനെ നടക്കെന്നും തനിക്ക് ഭയമുണ്ടെങ്കിൽ പറയാമെന്നും മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിൽ ഇടതു പക്ഷം മികച്ച വിജയം നേടുമെന്നും 20 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE