ബിജെപി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നേതാക്കളെ തട്ടിയെടുക്കുന്നു: ഖര്‍ഗെ

Mallikarjun-Kharge
SHARE

രോഗാതുരമായ മനസുള്ളവര്‍ക്കു മാത്രമേ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ പോകാന്‍ കഴിയൂവെന്നും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണു നേതാക്കളെ തട്ടിയെടുക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മനുഷ്യായുസിന്റെ  ഭൂരിഭാഗം സമയവും  കോണ്‍ഗ്രസുകാരനായിരുന്നവര്‍ക്ക് വര്‍ഗീയതയെ പുണരാന്‍ കഴിയില്ലെന്നും ഖര്‍ഗെ മനോരമ വാര്‍ത്താ സംഘത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. സിഎഎ–എന്‍ആര്‍എസി സംബന്ധിച്ചു പാര്‍ട്ടിക്കു കൃത്യമായ നിലപാടുണ്ടെന്നും ആരെയും അന്യരായി കാണുന്ന നയം കോണ്‍ഗ്രസിനില്ലെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ജനാധിപത്യ ഇന്ത്യയെന്ന സങ്കല്‍പം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന  തിരഞ്ഞെടുപ്പാണു നടക്കുന്നതെന്നു പറഞ്ഞാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ പോലും വര്‍ഗീയ വല്‍ക്കരിക്കാനാണു പ്രധാനമന്ത്രിയും സംഘവും ശ്രമിക്കുന്നത്. സ്ഥാപക േനതാവ് ശ്യാമപ്രസാദ് മുഖര്‍ജി തന്നെ ലീഗുമായി കൂട്ടുകൂടിയ ചരിത്രമാണു ബിജെപിക്കുള്ളതെന്നും ഖര്‍ഗെ തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു പ്രകടനപത്രികയില്‍ പരാമര്‍ശമില്ലെന്ന ആക്ഷേപത്തിനും ഖര്‍ഗെ മറുപടി പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടി വിട്ടു ബിജെപിക്കൊപ്പം ചേരുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യംചെയ്യപെടുകയല്ലേയെന്ന ചോദ്യത്തോടു രൂക്ഷമായിട്ടായിരുന്നു ഖര്‍ഗെയുടെ മറുപടി. 2019 ല്‍ പാര്‍ട്ടിക്കു കൂടുതല്‍ അംഗങ്ങളെ കിട്ടിയതു ദക്ഷിണേന്ത്യയില്‍ നിന്നാണെങ്കില്‍ ഇത്തവണ എല്ലാ ഭാഗങ്ങളില്‍ നിന്നും സീറ്റുകള്‍ കിട്ടുമെന്നും ഖര്‍ഗെ ഉറപ്പിക്കുന്നു. 

MORE IN BREAKING NEWS
SHOW MORE