ആലപ്പുഴയിലെ സിപിഎം–കോണ്‍ഗ്രസ് സംഘര്‍ഷം; 10 സിപിഎമ്മുകാര്‍ക്കെതിരെ കേസ്

alappuzha-clash
SHARE

ആലപ്പുഴ വളഞ്ഞവഴിയിൽ യുഡിഎഫിന്‍റെ തെരുവ് നാടക സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 10 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു .നാടകത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പരാമർശമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.  സംഘർഷത്തിന്  പിന്നാലെ ഇന്ന് പുലർച്ചെ ആലപ്പുഴ വട്ടപ്പള്ളിയിൽ കെ.സി വേണുഗോപാലിന്‍റെ ഫ്ലക്സും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. 

പൊലീസ് സംരക്ഷണയിൽ വളഞ്ഞ വഴിയിൽ തെരുവ് നാടകം നടക്കുമ്പോഴാണ് സിപിഎം പ്രവർത്തകരുടെ  ആക്രമണം. പാഞ്ഞടുത്ത സിപിഎം പ്രവർത്തകർ പിന്നാലെ അഭിനേതാക്കൾ അടക്കമുള്ളവർ കൈയ്യേറ്റം ചെയ്തു.മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ തെരുവ്നാടകത്തില പരാമർശമാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകരും സംഘടിച്ചതോടെ  സംഘർഷാവസ്ഥയുണ്ടായി. പൊലീസ് ലാത്തി വീശിയതോടെ സംഘർഷം അയഞ്ഞു. നാടക പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ 10 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഹാരിസ്, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ, സിപിഎം ലോക്കൽ സെക്രട്ടറി ദിലീഷ് തുടങ്ങി 10 പേർക്കെതിരെയാണ് കേസ്. 

ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘർഷത്തിന് പിന്നാലെ ഇന്നു പുലർച്ചെ ആലപ്പുഴ വട്ടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്‍റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം 

MORE IN BREAKING NEWS
SHOW MORE