സംഗീതജ്‍‍ഞന്‍ കെ.ജി.ജയന്‍ അന്തരിച്ചു

സംഗീതജ്‍‍ഞന്‍ കെ.ജി.ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ സിനിമാ ഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ള കെ.ജി.ജയനെ 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഹരിവരാസനം, സംഗീത നാടക അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇരട്ട സഹോദരന്‍ വിജയനൊപ്പം ഒട്ടേറെ സംഗീതക്കച്ചേരികള്‍ നടത്തി. ചലച്ചിത്രതാരം മനോജ് കെ.ജയന്‍ മകനാണ്. വി‍ഡിയോ റിപ്പോര്‍ട്ട് കാണാം.