ഝേലം നദിയില്‍ ബോട്ടു മുങ്ങി; നാല് മരണം; തിരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരിലെ ഝേലം നദിയില്‍ ബോട്ടു മുങ്ങി നാല് മരണം. ഇരുപത് പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഏഴുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങി. നദിക്ക്‌ കുറുകെ സർവീസ് നടത്തുന്ന യാത്ര ബോട്ടാണ് മുങ്ങിയത്.