ട്രെയിനിൽ വച്ച് യുവാവിനെ പാമ്പുകടിച്ചു. കോട്ടയം ഏറ്റുമാനൂരിൽ മധുര ഗുരുവായൂർ എക്സ്പ്രസിൽ വച്ചാണ് സംഭവം. മധുര സ്വദേശി കാർത്തിയെന്നയാൾക്കാണ് കടിയേറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലെ ഒരു യാത്രക്കാരി പാമ്പിനെ കണ്ടിരുന്നു. പരിശോധന നടത്തി കോച്ച് മുദ്രവച്ചു.
A young man was bitten by a snake in a train