അപകീര്‍ത്തിപ്പെടുത്തി കൊച്ചാക്കാന്‍ നോക്കേണ്ട; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

pinarayi-vijayan-01
SHARE

കരുവന്നൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കരുവന്നൂരിൽ ആദ്യം നടപടിയെടുത്തത്  സംസ്ഥാന സർക്കാരാണ്. കരുവന്നൂരിന്റെ പേരിൽ പാർട്ടി അക്കൗണ്ടുകൾ മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പിണറായി തൃശൂരിൽ പറഞ്ഞു.  

വിഎസ് സുനിൽകുമാറിന്റെ വോട്ടഭ്യർഥിച്ച് തൃശ്ശൂരിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് പിണറായി വിജയൻ കരുവന്നൂർ കേസിൽ വ്യക്തമായ മറുപടി നൽകിയത്. അപകീർത്തിപ്പെടുത്തൽ കൊണ്ടൊന്നും ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ല. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ പ്രവർത്തിക്കുകയാണ് ഇപ്പോൾ . 117 കോടി നിക്ഷേപം തിരിച്ചു കൊടുത്തു. 8.16 കോടി പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പ എടുത്തവർ തിരിച്ചടച്ചു. കുറ്റക്കാർക്കെതിരെ  നടപടിയെടുത്തത് സംസ്ഥാന സർക്കാരാണ് . തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടെത്താൻ നടപടിയും സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ലെന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പറയുന്നതാണെന്നും പിണറായി പറഞ്ഞു. 

പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തെരഞ്ഞെടുപ്പിൽ പിന്നാക്കം പോവില്ല. ഞങ്ങടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപെടാമെന്ന് കരുതുന്നതെങ്കിൽ നടക്കില്ല. കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകും. മോദി കരുവന്നൂരിൽ വിമർശനം നടത്തിയതിന്റെ ചൂടാറും മുമ്പേയാണ് പിണറായി ആഞ്ഞടിച്ചത്. 

MORE IN BREAKING NEWS
SHOW MORE