മേയ് പകുതിയോടെ കാലവര്‍ഷം; പിന്നാലെ 'ലാ നിന' പ്രതിഭാസവും

rain-kerala-2
SHARE

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളമുള്‍പ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാധാരണയിലും കൂടുതല്‍മഴ കിട്ടും. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ വേനല്‍മഴ ലഭിക്കും.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വേനല്‍ചൂടില്‍ പൊള്ളുന്നതിനിടെയാണ് മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന പ്രവചനം. മേയ് പകുതിയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും  സാധാരണയില്‍കൂടുതല്‍ മണ്‍സൂണ്‍ മഴലഭിക്കും. പസഫിക്ക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങള്‍തുടരുന്നതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ അല്‍പ്പം കുറയാനാണ് സാധ്യത. എന്നാല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെയാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ അറിയിച്ചു. 

വെള്ളിയഴ്ചവരെ കേരളത്തില്‍ വേനല്‍മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വയനാട്ടിലും കോഴിക്കോടും മഴ മുന്നറിയിപ്പുണ്ട്. മഴലഭിക്കുമെങ്കിലും വേനല്‍ചൂട് ശമനമില്ലാതെ തുടരുകയാണ്.  12 ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ചൂടിനുള്ള മുന്നറിയിപ്പുള്ളത്. കൊല്ലം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ആഴ്ച ചൂട് ഈരീതിയില്‍ തുടരാനാണ് സാധ്യത. 

MORE IN BREAKING NEWS
SHOW MORE