ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ചു; കപ്പല്‍ പിടിച്ചെടുത്തതില്‍ ഇടപെടലുമായി കേന്ദ്രം

iran-israel-war-jaishankar-
SHARE

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെടലുമായി കേന്ദ്രം. ഇറാന്‍ വിദേശകാര്യമന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വിളിച്ച് വിഷയം  ഉന്നയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. സംഭാഷണങ്ങള്‍ തുടരുമെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. അതിനിടെ ഇസ്രയേല്‍ വിദേശകാര്യമന്ത്രിയുമായി എസ്.ജയശങ്കര്‍ സംസാരിച്ചു. മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു  

അതിനിടെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍  ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.  മൂന്ന് മലയാളികളാണ് തടവിലാക്കപ്പെട്ട ജീവനക്കാരില്‍ ഉള്ളത്. ഇവരുടെ കുടുംബവും പ്രിയപ്പെട്ടവരും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. തടവിലാക്കപ്പെട്ടവരെ സുരക്ഷിതരായി നാട്ടിലേക്ക് മടക്കിയെത്തിക്കുകയെന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. 

Iran Israel War: Jaishankar spoke to Iran's Foreign Minister, discussed the release of Indian crew members

MORE IN BREAKING NEWS
SHOW MORE