ഒമാനില്‍ കനത്തമഴ; മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

heavy-rains-lash-oman-causi
SHARE

ഒമാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു.  അടൂര്‍ കടമ്പനാട് സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ മരിച്ചത്. മരിച്ചവരിൽ ഒൻപതുപേ‍ർ വിദ്യാർഥികളും രണ്ടുപേർ സ്വദേശികളുമാണെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമദ് അല്‍ ശാനിൽ ഒഴുക്കില്‍പെട്ട് കാണാതായ എട്ടുപേരിൽ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുൾപ്പെടെ മറ്റുള്ളവർക്കായി തിരിച്ചിൽ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

അതേസമയം, ഒട്ടേറെപേരെയാണ് രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാവിലെയാണ് ശക്തമായ കാറ്റോടു കൂടി മഴ തുടങ്ങിയത്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി.  മഴ തുടരാനാണ് സാധ്യതയെന്നും  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

12 killed as heavy rains lash oman

MORE IN BREAKING NEWS
SHOW MORE