ഇസ്രയേലിനെ ഇറാന്‍ ഏതുനിമിഷവും ആക്രമിച്ചേക്കാം, പിന്തുണ ഇസ്രയേലിന്: അമേരിക്ക

ഇസ്രയേലിനെ ഇറാന്‍ ഏതുനിമിഷവും ആക്രമിച്ചേക്കാമെന്ന് അമേരിക്ക. അത്തരം നീക്കമുണ്ടായാല്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇറാന്‍ വിജയിക്കില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഇസ്രയേല്‍ ആണ് ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തിന് പിന്നിലെന്നും അതിന് പകരംവീട്ടുമെന്നും ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇന്നലെ യുദ്ധകാല കാബിനറ്റ് അംഗങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തി. 

US expects Iran to carry out direct attack on Israel