തൃശൂര്‍ പൂരത്തിന് ആനകളുടെ 50 മീറ്റര്‍ അകലത്തില്‍ ആളുകള്‍ നില്‍ക്കണം: വനംവകുപ്പ്

തൃശൂര്‍ പൂരത്തിന് ആനകളുടെ 50 മീറ്റര്‍ അകലത്തില്‍ ആളുകള്‍ നില്‍ക്കണമെന്ന് വനംവകുപ്പിന്റെ സർക്കുലർ. 15ാം തീയതിക്ക് മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറിൽ പറയുന്നു.

അതേസമയം സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആന ഉടമകളുടെ ആവശ്യം. അല്ലെങ്കില്‍ ആനകളെ വിട്ടുനല്‍കില്ലെന്നും അവർ വ്യക്തമാക്കുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും യോഗം ഉച്ചയ്ക്ക് തൃശൂരില്‍ ചേരും. 

Thrissur Pooram, people have to stand within 50 meters of the elephants