സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട് ദുരൂഹം; വീണയെ ലക്ഷ്യമിട്ട് ഇഡി

veena-vijayan-cmrl-2
SHARE

എക്‌സാലോജിക് സിഎംആര്‍എല്‍ ദുരൂഹയിടപാടില്‍ ഇഡി അന്വേഷണം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ കേന്ദ്രീകരിച്ച്. ആദ്യഘട്ടത്തില്‍ ഇഡി നോട്ടിസ് അയച്ചത് വീണയ്ക്കും എക്‌സാലോജിക്കിനുമെതിരെ ആദായനികുതി വകുപ്പിന് നിര്‍ണായക മൊഴി നല്‍കിയ സിഎംആര്‍എല്‍ എംഡിക്കും ജീവനകാര്‍ക്കും. വീണയുടെ നിയമനം, പണമിടപാട് സംബന്ധിച്ച് രേഖകളടക്കം സിഎംആര്‍എല്ലിനോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഇഡി വീണ വിജയന് ഇടന്‍ നോട്ടിസ് അയക്കും. 

എക്‌സാലോജിക് സിഎംആര്‍എല്‍ ദുരൂഹയിടപാടില്‍ വീണയാണ് പ്രധാന ഉന്നമെന്ന് വ്യക്തമാക്കുന്നതാണ് ഇഡി നീക്കം. സിഎംആര്‍എല്ലിലെ ഐടി മാനേജര്‍ എന്‍.സി. ചന്ദ്രശേഖര്‍, സീനിയര്‍ ഓഫിസര്‍ അഞ്ചു റേച്ചല്‍ കുരുവിള എന്നിവര്‍ക്കാണ് ഇഡി ആദ്യം നോട്ടിസ് അയച്ചത്. ഐടി സേവനങ്ങളുടെ പേരിലാണ് സിഎംആര്‍എല്‍ വീണയ്ക്കും എക്‌സാലോജിക്കിനും 1.72 കോടി രൂപ നല്‍കിയത്. ഐടി ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ വീണയെ 2017 ജനുവരിയിലും മാര്‍ച്ചില്‍ സോഫ് വെയര്‍ ഡെവലപ്‌മെന്റ് മെയിന്റനന്‍സിനെന്ന പേരില്‍ എക്‌സാലോജിക്കുമായി സിഎംആര്‍എല്‍ കരാറിലേര്‍പ്പെട്ടു. 

വീണയക്ക് പ്രതിമാസം അഞ്ച് ലക്ഷവും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലം. എന്നാല്‍ വീണയും എക്‌സാലോജിക്കും ഒരു തരത്തിലുള്ള ഐടി സേവനമോ സഹായമോ കമ്പനിക്ക് നല്‍കിയിട്ടില്ലെന്ന നിര്‍ണായകമൊഴി ആദായനികുതിവകുപ്പിന് നല്‍കിയത് ഐടി മാനേജര്‍ എന്‍.സി. ചന്ദ്രശേഖറാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചന്ദ്രശേഖറിന് ഇഡി നോട്ടിസ് അയച്ചത്. വീണയെ കുടുക്കുന്ന മറ്റൊരു മൊഴി എംഡി ശശിധരന്‍ കര്‍ത്തയുടെ തന്നെയാണ്. 

വീണയും കമ്പനിയും ഈ ദിവസം വരെ സോഫ്റ്റ വെയര്‍ എന്ന രീതിയിലോ മറ്റൊരു തരത്തിലും സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നും എന്നാല്‍ മാസാമാസം കരാര്‍പ്രകാരമുള്ള തുക കൈമാറിയിട്ടുണ്ടെന്നുമാണ് കര്‍ത്തയുടെ മൊഴി. വീണയ്‌ക്കെതിരെ സമാനമായ മൊഴി നല്‍കിയ മറ്റൊരാള്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ്‌കുമാറാണ്. ടാലിയും പവര്‍ ബില്‍ഡറും ഔട്ട് ലുക്കുമാണ് കമ്പനിയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെന്ന് കൂടി വ്യക്തമാക്കുന്നതാണ് ആദായനികുതി വകുപ്പിന് നല്‍കിയ സുരേഷുകമാറിന്റെ മൊഴി. ഇരുവരോടും തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം. 

വീണയുടെ നിയമനം പണം നല്‍കിയതിന്റെ ലെഡ്ജര്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ക്ക് പുറമെ മൊഴികള്‍ ഇഡിക്ക് മുന്നില്‍ ആവര്‍ത്തിച്ചാല്‍ വീണയെ ചോദ്യം ചെയ്യാന്‍ കാലതാമസമുണ്ടാകില്ല. ഇത് തിരിച്ചറിഞ്ഞാണ് നിസഹകരിച്ചും നിയമവഴിയിലൂടെയും ഇഡി അന്വേഷണത്തെ ചെറുക്കാനുള്ള അണിയറനീക്കം. 

CMRL exalogic deal ED Veena Vijayan

MORE IN BREAKING NEWS
SHOW MORE