ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള കേജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നത് വൈകും

arvind-kejriwal-1
SHARE

ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റും റിമാന്‍ഡും ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്  മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍  സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോ‍ടതി പരിഗണിക്കുന്നത് വൈകും.  കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ അഭിഭാഷകനായ അഭിഷേക് മനു സിംങ്‌വി രാവിലെ  ഉയര്‍ത്തിയെങ്കിലും ഇന്ന് കേസ് പരിഗണിച്ചില്ല.  ഇനി നാലു ദിവസത്തെ അവധിക്ക് േശഷം കോടതി തുറക്കുന്ന തിങ്കളാഴ്ച മാത്രമേ കേസ് പരിഗണിക്കാന്‍ സാധ്യതയൊള്ളൂ.  

തെറ്റായ വസ്തതുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കേജ്രിവാളിന്  വേണ്ടി സിംങ്‌വി രാവിലെ കോടതിയില്‍ പരാമര്‍ശിച്ചു . വസ്തുതകള്‍ ശരിയായി മനസിലാക്കാതെയാണ് കോടതി വിധിയെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. അറസ്റ്റിനെ ചോദ്യം ചെയ്തു  കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി കടുത്ത പരാമര്‍ശങ്ങളോടെ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE