രാജ്കുമാര്‍ ആനന്ദ് മന്ത്രിപദവിയും പാര്‍ട്ടി അംഗത്വവും രാജിവച്ചു; എഎപിയ്ക്കു തിരിച്ചടി

raajkumar-anand
Raaj Kumar Anand
SHARE

ആം ആദ്മി പാര്‍ട്ടിക്ക് അപായ സൂചനയായി ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ചു. പാര്‍ട്ടി വിടുകയും ചെയ്തു. രാജ്കുമാര്‍ ആനന്ദിനെ അഴിമതിക്കാരനെന്ന് വിളിച്ച ബിെജപി ഇനി അദ്ദേഹത്തെ സ്വീകരിക്കുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു. ഡല്‍ഹി ജനത വഞ്ചിക്കപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആരോപിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല.

മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറസ്റ്റിലായതിന് ശേഷം മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജി. ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിത്താഴ്ന്നെന്നും ഭരണത്തില്‍ത്തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്കുമാര്‍ ആനന്ദ് രാജിവച്ചത്. പട്ടിക വിഭാഗങ്ങളെ ആം ആദ്മി പാര്‍ട്ടി അവഗണിക്കുന്നുെവന്ന് രാജ്കുമാര്‍ ആനന്ദ് കുറ്റപ്പെടുത്തി. സാമൂഹിക ക്ഷേമ വകുപ്പ് ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മറ്റ് പാര്‍ട്ടിയില്‍ ചേരില്ലെന്നും രാജ്കുമാര്‍ ആനന്ദ്. രാജ്കുമാര്‍ ആനന്ദിന്‍റെ ഒൗദ്യോഗിക വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടി മന്ത്രിമാരെയും എംഎല്‍എമാരെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുെവന്ന് എഎപി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു. ഡല്‍ഹി ജനതയ്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് അരവിന്ദ് കേജ്‍രിവാള്‍ ജയിലില്‍ നിന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഏകാധിപത്യത്തെ നീക്കൂ, ഭരണഘടന സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ഞായറാഴ്ച്ച എഎപി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. 

മദ്യനയ അഴിമതിക്കേസിലെ അറസ്റ്റും റിമാന്‍ഡും ശരിവച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി പരിഗണിച്ചില്ല. തിങ്കളാഴ്ച്ച മാത്രമേ കേസ് പരിഗണിക്കാന്‍ സാധ്യതയുള്ളൂ. കേജ്രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Raaj Kumar Anand, Delhi's social welfare minister, resigns from Arvind Kejriwal Cabinet

MORE IN BREAKING NEWS
SHOW MORE