ക്ഷേമപെന്‍ഷന്‍ സഹായം മാത്രം; അവകാശമല്ലെന്ന് സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍
  • 'നിയമം അനുശാസിക്കുന്ന പെൻൻ ഗണത്തിൽ പെടുന്നതല്ല'
  • 'നിലവിലെ സാമ്പത്തികാവസ്ഥയാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങാന്‍ കാരണം'
  • 'സ്ഥിതി മെച്ചപ്പെടുമ്പോള്‍ മുടങ്ങാതെ നല്‍കും'
pension
ഫയല്‍ ചിത്രം
SHARE

ക്ഷേമ പെൻഷൻ സഹായം മാത്രമാണെന്നും ജനങ്ങളുടെ അവകാശമായി കാണാനാകില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇന്ധനത്തിനും മദ്യത്തിനും സെസ് വാങ്ങിയിട്ടും ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ  നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്നതിനാൽ  ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന തീരുമാനമെടുക്കുന്നത്  സർക്കാരാണ്. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷൻ. സർക്കാരിന്‍റെ സാമ്പത്തിക അവസ്ഥയാണ് നിലവില്‍ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള തടസം.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയത്ത് പെൻഷൻ കൃത്യമായി വിതരണം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

Welfare pension is an aid, not right; Govt in High court

MORE IN BREAKING NEWS
SHOW MORE