കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യം; കേസില്‍ വിധി മറ്റന്നാള്‍

m-swaraj-k-babu-2
SHARE

തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. കെ.ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാണ് ഹർജിയിലെ ആക്ഷേപം. വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍  ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് പരാതിക്ക് ആധാരം. ഹർജി തള്ളണമെന്ന  കെ.ബാബുവിൻ്റെ ആവശ്യം  സുപ്രീം കോടതിയടക്കം നിരാകരിച്ചിരുന്നു

High Court judgment in Tripunithura election case on Thursday

MORE IN BREAKING NEWS
SHOW MORE