മാസപ്പിറവി ദൃശ്യമായി; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ

ramadan
SHARE

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. മലപ്പുറം പൊന്നാനിയിലാണ് ശവ്വാൽ മാസപ്പിറവി ദൃശ്യമായത്. റമസാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ഇത്തവണ ഈദുൽ ഫിത്ർ എത്തിയത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആണ് പെരുന്നാൾ പ്രഖ്യാപിച്ചത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും പെരുന്നാൾ ആശംസകൾ നേർന്നു. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും നാളെ ചെറിയ പെരുന്നാള്‍. ഉത്തരേന്ത്യയില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ആഘോഷങ്ങള്‍ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്നും മുഖ്യമന്ത്രി.

Eid al-Fitr in Kerala

MORE IN BREAKING NEWS
SHOW MORE