കേസിനും നടപടികള്‍ക്കും പുല്ലുവില; തട്ടിപ്പ് തുടര്‍ന്ന് 'ഹൈറിച്ച്'; കൂടുതല്‍ പരാതിക്കാര്‍

HIGHLIGHTS
  • ഭിന്നശേഷിക്കാരായ ദമ്പതികളില്‍ നിന്ന് 4 ലക്ഷം തട്ടി
  • മാസം 25,000 രൂപ വീതം അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം
  • 5 മാസം പിന്നിട്ടിട്ടും ചില്ലിക്കാശ് ലഭിച്ചില്ല
highrich-ksd-09
SHARE

കോടികളുടെ  സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ബഡ്‌സ് ആക്ട് പ്രകാരം നടപടികൾ  നേരിടുമ്പോളും കൂടുതൽ പേരെ തട്ടിപ്പിന് ഇരകളാക്കി ഹൈറിച്ച് ഗ്രൂപ്പ്. ഡിസംബറിൽ കാസർകോട് ജില്ലയിലെ ഭിന്നശേഷിക്കാരായ ദമ്പതികളിൽ നിന്ന് ലീഡർമാരുടെ നേതൃത്വത്തിൽ തട്ടിയത് നാല് ലക്ഷം രൂപയെന്ന് പരാതി. കുട്ടികളുടെ ആഭരണങ്ങളടക്കം വിറ്റ് നൽകിയ പണമാണ് ഹൈറിച്ച് സംഘം തട്ടിയെടുത്തതെന്ന് വീട്ടമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

മാസാമാസം  കാൽലക്ഷം അക്കൗണ്ടിലെത്തുമെന്നാണ് നാല് ലക്ഷം രൂപ മുടക്കിയ കുടുംബത്തിന് ലീഡര്‍മാര്‍ നല്‍കിയ വാഗ്ദാനം. വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ സ്വർണമെല്ലാം വിറ്റ്  പണം നൽകി. ബന്ധുകൂടിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. പണം നല്‍കി അഞ്ചുമാസം പിന്നിട്ടിട്ടും ചില്ലിക്കാശ് ലഭിച്ചില്ല. പിന്നാട് പണം വാങ്ങിപ്പോയവര്‍ ഫോണെടുക്കാതെയുമായി. പ്രശ്നങ്ങളെല്ലാം തീരുമെന്നും പരാതി നല്‍കരുതെന്നുമുള്ള ഭീഷണിയും ഉയര്‍ന്നിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.   

ED receives more complaint against Highrich

MORE IN BREAKING NEWS
SHOW MORE