കേരള സ്റ്റോറി: തീരുമാനിക്കേണ്ടത് ക്രൈസ്തവസഭയെന്ന് എം.വി. ഗോവിന്ദന്‍

HIGHLIGHTS
  • 'സിനിമ നിരോധിക്കണം എന്നഭിപ്രായമില്ല'
  • 'ആശയത്തെ ആശയം കൊണ്ട് നേരിടണം'
  • 'ചിത്രത്തിന്‍റെ പ്രദര്‍ശനം ഗൗരവമായി കാണണം'
mvgovindan-keralastory-09
SHARE

'കേരള സ്റ്റോറി'യുടെ പ്രദര്‍ശനം ഗൗരവമായി കാണേണ്ടതുണ്ടെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ക്രൈസ്തവ സഭയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിനിമ നിരോധിക്കണം എന്ന് പാര്‍ട്ടിക്ക് നിലപാടില്ലെന്നും ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തതിനെയാണ് പാര്‍ട്ടി എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി, തലശേരി രൂപതകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കി. നിരോധിക്കാത്ത സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും  രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും സിനിമ പ്രദർശിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് ഉണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞതാണ്. സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യംചെയ്യാതെ ഇവയെ തുറന്നുകാണിക്കമെന്ന ഉദ്ദേശത്തോടെയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനമെന്നും രൂപത  പറയുന്നു. ഏപ്രില്‍ നാലിന് പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദമായിരുന്നു.

എന്നാല്‍ വിഷയത്തില്‍ ആര്‍.എസ്.എസിന് കൃത്യമായ അജണ്ടയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ചനുണ അവതരിപ്പിക്കുകയാണുണ്ടായത്. മുസ്​ലിംകളും ക്രിസ്ത്യാനികളുമാണ് ആര്‍.എസ്.എസിന്‍റെ ആഭ്യന്തര ശത്രുക്കള്‍. ഒരുവിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിക്കുന്നത് ആര്‍.എസ്.എസ് കെണിയാണെന്നും കൂടുതല്‍ പ്രചാരം കൊടുക്കുന്നതിന് പിന്നില്‍ പ്രത്യേക ഉദ്ദേശം കാണുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kerala Story; Christian churches should decide on screening, says MV Govindan

MORE IN BREAKING NEWS
SHOW MORE