മുളന്തുരുത്തിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് മരണം

എറണാകുളം മുളന്തുരുത്തിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്‍റണി, നിസാം എന്നിവരാണ് മരിച്ചത്. അരയന്‍കാവിന് സമീപം ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. സ്കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് യാത്രക്കാര്‍ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ വെളിച്ചക്കുറവും അപകടത്തിന് കാരണമായെന്ന് നാട്ടുകാര്‍  പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Two dies in accident, Mulathuruthy