പാനൂരില്‍ ശക്തമായ നടപടി; സിപിഎം തള്ളിപ്പറഞ്ഞു; ജയത്തെ ബാധിക്കില്ല: മുഖ്യമന്ത്രി

cm-panoor-blast-06
SHARE

പാനൂരിലെ ബോംബ് നിർമാണക്കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോംബ് നിര്‍മാണത്തെക്കുറിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. സംഭവത്തെ സിപിഎം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാനൂരില്‍  സിപിഎം ആര്‍ക്കെതിരെ കലാപം നടത്താനെന്നും അവിടെ എല്‍ഡിഎഫിന് വിജയം ഉറപ്പെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതിനിടെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത സായൂജിനെ പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

  

CM Pinarayi Vijayan on Panoor blast case

MORE IN BREAKING NEWS
SHOW MORE