നഴ്സിങ് ഓഫിസറുടെ സമരം; കോടതി ഉത്തരവനുസരിച്ച് തീരുമാനം; ആരോഗ്യ വകുപ്പ്

kerala-secretariat-2
SHARE

കോഴിക്കോട് ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയെ അനുകൂലിച്ച നഴ്സിനെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതില്‍ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ്. നടപടിക്രമങ്ങള്‍ അറിയിക്കാന്‍ ഡിഎംഇയ്ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം നഴ്സിനെ ജോലിയില്‍ പ്രവേശിപ്പിക്കാത്തിനെ മുഖ്യമന്ത്രിയും ന്യായീകരിച്ചു. നഴ്സിന് വീഴ്ച പറ്റിയെന്നും ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും ഹൈക്കോടതി പറയുന്നത് പോലെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞത് ആര്‍ക്കും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നഴ്സിനെ ജോലിയില്‍ പ്രവേശിപ്പിക്കാത്തത്‍ സത്യപ്രതിജ്ഞാലംഘനമെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നായിരുന്നു ആറാംദിവസവും സമരം തുടരുന്ന അനിതയുടെ പ്രതികരണം.

Will take action according to HC's direction; Health department in Anitha's strike

MORE IN BREAKING NEWS
SHOW MORE