സ്ഫോടനം നടന്ന സ്ഥലത്ത് 7 സ്റ്റീല്‍ ബോംബുകള്‍ കൂടി; വ്യാപക പരിശോധന

HIGHLIGHTS
  • ബോംബുകള്‍ കാണിച്ചു കൊടുത്തത് ഷബിന്‍ ലാല്‍
  • പാനൂരിലും പരിസരങ്ങളിലും തിരച്ചില്‍
  • സി.ആര്‍.പി.എഫിന്‍റെ സഹായം തേടി പൊലീസ്
panoor-blast-bomb-06
SHARE

പാനൂരില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷബിന്‍ലാലാണ് തെളിവെടുപ്പിനിടെ ബോംബുകള്‍ കാണിച്ചുകൊടുത്തത്. ഇതോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധനയ്ക്ക് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.ആര്‍.പി.എഫിന്‍റെ കൂടി സഹായം തേടിയിട്ടുണ്ട്. 

അതിനിടെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത സായൂജിനെ പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

7 Steel bombs found from blast place, Search

MORE IN BREAKING NEWS
SHOW MORE