പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ആരെയും അറിയില്ല: കെ.കെ.ശൈലജ

ബോംബ് സ്ഫോടനം
  • 'വലിയ കാര്യം കിട്ടിയ പോലെയാണ് യുഡിഎഫ് പ്രതികരണം'
  • 'യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കൊലക്കേസ് പ്രതി ഉണ്ടായിട്ടില്ലേ?'
  • കേസില്‍ നാലുപേര്‍ കൂടി കസ്റ്റഡിയില്‍
kkshailaja-panoor-case-06
SHARE

പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ആരെയും അറിയില്ലെന്ന് കെ.കെ.ശൈലജ. എന്തോ വലിയ കാര്യം കിട്ടിയത് പോലെയാണ് യുഡിഎഫിന്‍റെ പ്രതികരണം. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കൊലക്കേസ് പ്രതി ഉണ്ടായിട്ടില്ലേയെന്നും ശൈലജ മനോരമ ന്യൂസിന്റെ 'വോട്ടുവണ്ടി'യില്‍ പ്രതികരിച്ചു. 

സ്ഫോടനവും സിപിഎമ്മുമായി ബന്ധമൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നു. ബോംബ് സ്ഫോടനക്കേസില്‍പ്പെട്ടവര്‍ സിപിഎമ്മുകാരെ ആക്രമിച്ച കേസിലും പ്രതികളാണെന്നും സിപിഎമ്മിന് ബോംബുണ്ടാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

 അതിനിടെ കേസില്‍ നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരാണ് കസ്റ്റഡിയിലായത്. സ്ഫോടനസമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളിലൊരാളായ സായൂജിനെ  പാലക്കാട്ടുവച്ചാണ് പിടികൂടിയത്. 

KK Shailaja on Panoor bomb blast case

MORE IN BREAKING NEWS
SHOW MORE