കേരളത്തില്‍ ഒരിടത്തും ബിജെപി ജയിക്കില്ല; എല്‍ഡിഎഫിന്‍റെ ഉറപ്പെന്ന് മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടത്തും രണ്ടാം സ്ഥാനത്തും എത്തില്ല. ഇത് എല്‍ഡിഎഫിന്‍റെ ഉറപ്പാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘപരിവാറിന്‍റെ വര്‍ഗീയത കേരളത്തില്‍ വേരൂന്നാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് കുറ്റകരമായ മൗനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രകടന പത്രികയില്‍ ഒരക്ഷരം എതിരായി പറഞ്ഞിട്ടില്ല. ആലോചിച്ചെടുത്ത തീരുമാനമായി  വേണം ഇതിനെ കാണാനെന്നും തീവ്രഹിന്ദുത്വ നിലപാടുകളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

BJP won't get any seat in Kerala, Says CM Pinarayi Vijayan