വയനാട്ടില്‍ കടുവ കിണറ്റില്‍ വീണു; കരുതലോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ്

വയനാട്ടില്‍ മൂന്നാനക്കുഴിയില്‍ വീട്ടിലെ കിണറില്‍ കടുവയെ കണ്ടെത്തി. കാക്കനാട് സ്വദേശി ശ്രീനാഥിന്‍റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. മോട്ടോര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവ കിടക്കുന്നത് കണ്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ കിണര്‍ ഷീറ്റുകൊണ്ട് മൂടി. വെറ്ററിനറി സംഘം സ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്. സാഹചര്യം പരിഗണിച്ച് മാത്രമേ കടുവയെ മയക്കുവെടി വയ്ക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Tiger found in well, Wayanad