കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; ഹേമന്ദ് സോറന്‍ മുഖ്യപ്രതി

Hemanth-Soran-02
SHARE

അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറനെ മുഖ്യപ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സോറന്‍റെ അഞ്ച് സഹായികളും പ്രധാന പ്രതികളാണ്. 2020–22ല്‍ ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണ കേസുകളാണ് ഇ.ഡി റജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിന്‍റെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെട്ട 218 പേജ് റിപ്പോര്‍ട്ട് അടക്കം 5,700 പേജ് കുറ്റപത്രമാണ് റാഞ്ചിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഒാഫീസിലേത് എന്ന് രേഖപ്പെടുത്തിയ ഫയലുകളും ഇഡി പിടിച്ചെടുത്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE