'റാഗ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി'; സിദ്ധാര്‍ഥന്‍റെ വീട്ടിലെത്തി പൂക്കോട് വി.സി

HIGHLIGHTS
  • സിദ്ധാര്‍ഥന്‍റെ നെടുമങ്ങാട്ടെ വീട്ടിലെത്തി വി.സി
  • 'റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി'
dr-ks-anil-vc-29
SHARE

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ പുതിയ വി.സി ഡോ കെ.എസ് അനിൽ സിദ്ധാർഥന്റെ മാതാപിതാക്കളെ സന്ദർശിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് എല്ലാ സഹകരണവും വിസി ഉറപ്പു നൽകി. ഇതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

വി.സിയായി നിയമിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ഡോ. കെ.എസ് അനിൽ സിദ്ധാർഥൻ്റെ വീട്ടിലെത്തിയത്. സിദ്ധാർഥന്റെ മാതാപിതാക്കളുമായി വിസി ചർച്ച നടത്തി. സിബിഐയും ഗവർണർ നിയോഗിച്ച കമ്മീഷനും നടത്തുന്ന അന്വേഷണങ്ങളിൽ സർവ്വകലാശാലയുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് വി.സി ഉറപ്പുനൽകി. സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ ആരുടെ നിർദ്ദേശപ്രകാരമാണ് എന്നതിലും സിദ്ധാർത്ഥനെതിരെ പരാതി നൽകിയ പെൺകുട്ടിക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം ആവശ്യപ്പെട്ടു. 

സിബിഐ അന്വേഷണത്തിനുള്ള ഫയലുകൾ കൈമാറാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസ്തിക്കു മുമ്പിൽ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അതിവേഗം സർക്കാർ ഫയലുകൾ സിബിഐക്ക് കൈമാറി. പക്ഷേ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് ജയപ്രകാശ്. ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു

will take strict action against culprits, says pookode new VC

MORE IN BREAKING NEWS
SHOW MORE