'അനുവിന്‍റെ കൊലപാതകം റവീനയും അറിഞ്ഞിരുന്നു'; അറസ്റ്റ് ചെയ്ത് പൊലീസ്

HIGHLIGHTS
  • തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു
  • കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം ഏല്‍പ്പിച്ചത് റവീനയെ
  • പണം പൊലീസ് കണ്ടെടുത്തു
perambra-anu-mujeeb-29
SHARE

കോഴിക്കോട് പേരാമ്പ്ര വാളൂരിലെ അനുകൊലക്കേസ് പ്രതി മുജീബിന്‍റെ ഭാര്യ റവീനയും അറസ്റ്റില്‍. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. അനുവിനെ കൊലപ്പെടുത്തിയ വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നും കൊലയ്ക്ക് ശേഷം കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് ഏല്‍പ്പിച്ചത് ഭാര്യയെയാണെന്നും പൊലീസ് പറയുന്നു. 1,40,000 രൂപവരുന്ന ഈ തുക റവീനയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Perambra Anu murder case; police arrests Mujeeb's wife

MORE IN BREAKING NEWS
SHOW MORE