'ആരുടെയും പൗരത്വം ചോദ്യം ചെയ്യുന്നില്ല'; ബിഷപിനോട് കെ. സുരേന്ദ്രന്‍

HIGHLIGHTS
  • 'പ്രശ്നമുണ്ടാക്കുന്നത് മുസ്‌ലിം തീവ്രവാദികള്‍'
  • 'അവര്‍ ഉന്നമിടുന്നത് ക്രൈസ്തവരെ കൂടി'
  • ബിഷപ്പിന് മറുപടിയുമായി ബിജെപി
surendran-bishop-new-29
SHARE

ക്രൈസ്തവര്‍ പീഡനം നേരിടുന്നെന്ന ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരുടേയും പൗരത്വം ചോദ്യം ചെയ്യുന്നില്ല. പ്രശ്നമുണ്ടാക്കുന്നത് മുസ്‌ലിം തീവ്രവാദികളെന്നും സുരേന്ദ്രന്‍. അവര്‍ ഉന്നമിടുന്നത് ആര്‍എസ്എസിനെ മാത്രമല്ല, ക്രൈസ്തവരെ കൂടിയാണെന്നും സുരേന്ദ്രന്‍ പറയുന്നു. വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. 

ദുഃഖവെള്ളിയോട് അനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയാലണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോക്ടർ തോമസ് ജെ.നെറ്റോ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മണിപ്പൂരിലെ അതിക്രമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തോമസ് ജെ.നെറ്റോ പറഞ്ഞു.  ഒരു പൗരനെങ്കിലും ഭയത്തോടെ കഴിയുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിമർശിച്ചു. 

ദുഖവെള്ളിയോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന കുരിശിന്റെ വഴിയിലായിരുന്നു ആർച്ച് ബിഷപിന്റെ രൂക്ഷ വിമർശനം. അന്ധകാരശക്തികൾ മണിപ്പൂരിൽ ക്രൂരപീഡനം അഴിച്ചുവിടുകയാണെന്ന് കുറ്റപ്പെടുത്തിയ ആർച്ച്ബിഷപ് ക്രൈസ്തവർക്ക് നേരായ അതിക്രമങ്ങളുടെ കണക്കുകളും നിരത്തി. 2014ൽ 147 സംഭവങ്ങൾ. കഴിഞ്ഞവർഷം 687 അക്രമങ്ങൾ. തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാതെ തന്നെ, അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.

തുല്യവേദന അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം യാത്ര ചെയ്യണമെന്ന ആഹ്വാനവുമായി പൌരത്വനിയമഭേദഗതിക്കെതിരെയും രൂക്ഷ വിമർശനം. ടാഗോറിന്റെ വിഖ്യാത കവിതയിലെ വാക്കുകൾ കടമെടുത്തുകൊണ്ടായിരുന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ വിമർശനം. 

K Surendran against Bishop's remark on attack against Christians

MORE IN BREAKING NEWS
SHOW MORE