കൊടും ചൂടില്‍ സാരമായി പൊള്ളലേറ്റു; കാല്‍പാദങ്ങളിലെ തൊലി നീക്കി

sun-burn
SHARE

‌കണ്ണൂരിൽ കടുത്ത ചൂടിൽ തയ്യല്‍ക്കടയുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. കരുവൻചാൽ പള്ളിക്കവല സ്വദേശി എം.ഡി. രാമചന്ദ്രനാണ് പൊള്ളലേറ്റത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്ന് കടയിലേക്ക്  പോയ രാമചന്ദ്രൻ ബസിറങ്ങി നടന്നു പോകുന്നതിനിടെയാണ് കാലിൽ പൊള്ളലേറ്റത്. ചെരുപ്പ് ഉപയോഗിക്കാതെ നടന്നതാണ് കാൽ പാദം മുഴവനായി പൊള്ളലേൽക്കാന്‍ ഇടയാക്കിയത്. 

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°സെല്‍സിയസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°സെല്‍സിയസ് വരെയും ഉയരും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെല്‍സിയസ് വരെയും ,തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ  അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ രാത്രി ചിലയിടങ്ങളിൽ പെയ്ത മഴ ചെറിയ രീതിയിൽ ആശ്വാസമായിട്ടുണ്ട്. ഏപ്രിൽ ഒന്ന് വരെ ചൂട് തുടരും.

Kerala summer meter on state's 'extreme maximum heat'

MORE IN BREAKING NEWS
SHOW MORE