വിരമിക്കല്‍ ദിനത്തില്‍ അധ്യാപികയ്ക്കെതിരെ സര്‍ക്കാര്‍; പ്രതികാര നടപടിയെന്ന് ആരോപണം

HIGHLIGHTS
  • വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍
  • കുടിവെള്ള പ്രശ്നം പറയാനെത്തിയ വിദ്യാര്‍ഥികളെ ഇവര്‍ ചേംബറില്‍ പൂട്ടിയിട്ടിരുന്നു
  • കഴിഞ്ഞ വര്‍ഷമാണ് രമയെ ചുമതലയില്‍ നിന്ന് നീക്കിയത്
rema-kasargod-29
SHARE

കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് മു‍ന്‍ പ്രിന്‍സിപ്പല്‍ ഡോ. എം.രമയ്ക്കെതിരെ വീണ്ടും നടപടിക്ക് സര്‍ക്കാര്‍. 2022ല്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. വിരമിക്കല്‍ ദിനത്തിലാണ് രമയ്ക്കെതിരെ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം സര്‍ക്കാര്‍ നടപടി എസ്.എഫ്.ഐയുടെ സമ്മര്‍ദം മൂലമെന്ന് ഡോ. രമ പ്രതികരിച്ചു. വിഡിയോ  റിപ്പോര്‍ട്ട് കാണാം.

നിലവിലെ നടപടിക്ക് കാരണമായ സംഭവം 2022 ലാണ് ഉണ്ടായത്. കയര്‍ത്തു സംസാരിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ ചേംബറില്‍ വിളിപ്പിച്ച രമ, കാലു പിടിച്ച് മാപ്പുപറയിപ്പിച്ചുവെന്നായിരുന്നു പരാതി.  ഈ രംഗം പ്രിൻസിപ്പലിന്റെ മുറിക്കു പുറത്തു നിന്ന് മറ്റൊരു വിദ്യാർഥി മൊബൈലിൽ ചിത്രീകരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.

കോളജിൽ‌ കുടിവെള്ളത്തിൽ ചെളിയാണെന്നു പരാതി പറഞ്ഞ വിദ്യാർഥികളെ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഇടപെട്ട് പ്രിൻസിപ്പലിനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. ചേംബറിൽ പൂട്ടിയിട്ടെന്നും അസഭ്യം പറഞ്ഞെന്നും ഇരുന്നു സംസാരിക്കാൻ അനുവദിച്ചില്ലെന്നും വിദ്യാർഥികൾ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയതിെന തുടര്‍ന്നായിരുന്ന നടപടി.

Action against Kasargod govt college former principal on retirement day

MORE IN BREAKING NEWS
SHOW MORE