'പൊന്നും'വില; സംസ്ഥാനത്ത് സ്വര്‍ണം പവന് അരലക്ഷം കടന്നു

INDIA-GOLD-PRICES/
SHARE

റെക്കോർഡ് ഭേദിച്ച് സ്വർണവില പുതുമാനങ്ങളിലേക്ക്. സ്വര്‍ണം പവന് ചരിത്രത്തില്‍ ആദ്യമായി അന്‍പതിനായിരം കടന്നു. പവന് 50,400രൂപ. ഗ്രാമിന് 6,300രൂപ. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ മാറ്റമടക്കം സ്വർണവിലയിൽ വരുംദിനങ്ങളിലും വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 2236 ഡോളറെന്ന റെക്കോർഡിലാണ്. കിഴക്കൻ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ തുടരുന്നതും വിലവർധനയ്ക്ക് കാരണമാകുന്നുണ്ട്. സുരക്ഷിത നിക്ഷേപമായി കണ്ട് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയും വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.

ആഴ്ചകളായി വിലയിലുണ്ടായ കുതിപ്പിൽ പവന് അമ്പതിനായിരം രൂപയ്ക്ക് മുകളിലേക്ക് സ്വർണം എത്തുമെന്ന് പ്രവചനം ഉണ്ടായിരുന്നു. യു.എസ് ഫെഡറൽ ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ വിലയിലെ കുതിപ്പിന് കാരണമായെന്ന് വിദഗ്ധൻ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണത്തിൽ കൂടുതൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോഴത്തെ സ്വർണവില  അനുസരിച്ച്  ഒന്നരക്കോടി ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ കൈവശമുള്ള സ്വർണത്തിന്റെ ഏകദേശ വില.

Gold price rate today

MORE IN BREAKING NEWS
SHOW MORE