ചുട്ടുപൊള്ളി കേരളം; താപനില ഉയരും; ജാഗ്രത നിര്‍ദേശം

HIGHLIGHTS
  • 3 ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍സിയസ് വരെ ഉയര്‍ന്നേക്കാം
  • ഇന്നലെ രാത്രിയില്‍ പലയിടത്തും മഴ ലഭിച്ചു
  • ചൂട് ഏപ്രില്‍ ഒന്നുവരെ തുടരും
summer-heat-24
SHARE

വേനല്‍ ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°സെല്‍സിയസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°സെല്‍സിയസ് വരെയും ഉയരും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെല്‍സിയസ് വരെയും ,തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ  അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ രാത്രി ചിലയിടങ്ങളിൽ പെയ്ത മഴ ചെറിയ രീതിയിൽ ആശ്വാസമായിട്ടുണ്ട്. ഏപ്രിൽ ഒന്ന് വരെ ചൂട് തുടരും.

Kollam, Thrissur, Palakkad to hit 39degree C, intense heat alert across districts

MORE IN BREAKING NEWS
SHOW MORE