സിഎഎയിലെ നിഗൂഢത തിരിച്ചറിയണം; സഹോദരന്‍മാര്‍ക്കൊപ്പം നില്‍ക്കണം; ബിഷപ് തോമസ് ജെ. നെറ്റോ

HIGHLIGHTS
  • 'മണിപ്പുരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അതിക്രമം നേരിടുന്നു'
  • 'അന്ധകാര ശക്തികളാണ് അക്രമം അഴിച്ചു വിടുന്നത്'
  • ജാഗ്രത വേണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ
bishop-netto-29
SHARE

മണിപ്പുരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോക്ടർ തോമസ് ജെ. നെറ്റോ. അന്ധകാര ശക്തികളാണ് അക്രമം അഴിച്ചുവിടുന്നത്. ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് വിശ്വാസികൾ നടത്തിയ കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സഹോദരന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നും ബിഷപ് വ്യക്തമാക്കി. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ദുഃഖവെള്ളി ദിന സന്ദേശത്തില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Bishop Thomas J Netto against CAA

MORE IN BREAKING NEWS
SHOW MORE