വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

wayanad-elephant-attack-dea
SHARE

വയനാട് മലപ്പുറം അതിർത്തിയായ പരപ്പൻപാറ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കോളനിയിലെ താമസക്കാരിയായ മിനിയാണ് കൊല്ലപ്പെട്ടത്. മിനിയുടെ ഭർത്താവ് സുരേഷിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ദൗർഭാഗ്യകരമായ സംഭവമെന്ന് വനംമന്ത്രി പ്രതികരിച്ചു

ഇന്ന് രാവിലെയാണ് വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയ സുരേഷിനെയും മിനിയെയും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടൻതന്നെ വയനാട് മേപ്പാടിയിൽ നിന്നും മലപ്പുറം നിലമ്പൂരിൽ നിന്നും വനംവകുപ്പ് സംഘം സ്ഥലത്തേക്ക് തിരിച്ചു. വനത്തിനുള്ളിൽ, ചാലിയാർ പുഴയുടെ തീരത്താണ് പരപ്പൻപാറ കോളനി സ്ഥിതിചെയ്യുന്നത്. ചോല നായ്ക്കർ വിഭാഗത്തിൽപ്പെടുന്ന ഏതാനും ചില ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്. വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവനം. ആനയുടെ ആക്രമണത്തിൽ ഇരയായത്, വനത്തിൽ തേൻ ശേഖരിക്കാൻ പോയ ദമ്പതികൾ. ദൗർഭാഗ്യകരമായ സംഭവമെന്നും സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും വനംമന്ത്രി.

Wayanad Elephant attack death

MORE IN BREAKING NEWS
SHOW MORE