കോൺഗ്രസ് പ്രതിഷേധം; കുഴൽനാടന്‍റേയും മുഹമ്മദ് ഷിയാസിന്‍റേയും ഇടക്കാലജാമ്യം തുടരും

shiyas-mathew
SHARE

കോതമംഗലത്തെ കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും. വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരം രണ്ടാം ദിവസവും കോതമംഗലത്ത് തുടരുകയാണ്. നേതാക്കൾക്കെതിരായ പൊലീസ് അക്രമം കിരാതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. നേതാക്കൾക്കെതിരായ സർക്കാർ നടപടി ശ്രദ്ധ തിരിക്കാനുള്ള പിണറായി സർക്കാരിന്‍റെ ശ്രമമാണെന്ന് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. 

വന്യജീവി ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടും, നേതാക്കൾക്കെതിരായ  പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും വീട്ടുവീഴ്ചയില്ലാത്ത സമരമാണ് കോതമംഗലത്ത് കോൺഗ്രസ് തുടരുന്നത്. ഭരണപക്ഷത്തിന്‍റെ  ന്യായീകരണങ്ങൾക്കെതിരെ എതിർവാദങ്ങളുയർത്തിയാണ് സമരക്കാരുടെ പോക്ക്. ഇടക്കല ജ്യാമ്യത്തിലുള്ള മാത്യു കുഴൽ നാടന്‍റെയും മുഹമ്മദ് ഷിയാസിന്‍റെയും കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിച്ചെങ്കിലും നാളത്തേയ്ക്ക് മാറ്റി. കോടതിയിൽ വിശ്വാസമുണ്ടെന്ന് മാത്യു കുഴൽ നാടൻ പ്രതികരിച്ചു. ശക്തമായ തുടർസമരങ്ങൾക്കാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.  

Congress protests; The interim bail of Mathew Kuzhalnadan and Mohammed Shiyas will continue

MORE IN BREAKING NEWS
SHOW MORE