മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല; എതിര്‍പ്പുമായി കുക്കി സംഘടനകള്‍

Anusuiya-Uikey-manipur-gove
SHARE

മണിരപ്പുരില്‍ ഈസ്റ്ററിന് അവധിയില്ല. ശനിയും ഞായറും പ്രവൃത്തി ദിനമാക്കി ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഉത്തരവിറക്കി. മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഈസ്റ്റര്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ നിര്‍ഭാഗ്യവന്മാരാണെന്നും സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. 

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനങ്ങള്‍ എന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഒാഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനണ് ശനിയും ഞായറും പ്രവൃത്തി ദിനമാക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാരിനു കീഴിയിലെ സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ബാധകമാണ്. ഗവര്‍ണര്‍ അനുസുയ ഉയ്കെയ്ക്കുവേണ്ടി മണിപ്പുര്‍ സര്‍ക്കാര്‍ ഡപ്യൂട്ടി സെക്രട്ടറി അന്‍ഗോം ഹീരാ സിങ്ങാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഈസ്റ്റര്‍ ദിനം അവധി ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഗോത്ര വിഭാഗമായ കുക്കികള്‍ക്ക് ഗവര്‍ണറുടെ തീരുമാനത്തില്‍ എതിര്‍പ്പുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ നിര്‍ഭാഗ്യവാന്മാരാണെന്ന് സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങള്‍ വേട്ടയാടപ്പെട്ട മണിപ്പുര്‍ കലാപം എന്‍.ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് ഏറെ വഴിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കേരളത്തില്‍ അടക്കം ബിജെപി ശ്രമിക്കുന്നതിനിടെ മണിപ്പുര്‍ ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയുണ്ടാക്കും.  

Manipur government says no holiday on Easter

MORE IN BREAKING NEWS
SHOW MORE