ഇ.‍ഡിയുടെ നീക്കങ്ങള്‍ ആപ്പിനെ തകര്‍ക്കാനോ ?

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഇഡി കസ്റ്റഡിയില്‍ തുടരും. നാല് ദിവസത്തേക്കുകൂടി കേജ്‌രിവാളിന്‍റെ കസ്റ്റഡി നീട്ടി. ഇഡിക്കും ബിജെപിക്കുമെതിരെ കോടതിയില്‍ നേരിട്ട് വാദങ്ങള്‍ നിരത്തിയ കേജ്‍രിവാള്‍, ഇലക്ടറില്‍ ബോണ്ടില്‍ അന്വേഷണം ആവശ്യപ്പെട്ടു. കേജ്‌രിവാള്‍ ചോദ്യംചെയ്യലിനോട് പൂര്‍ണമായി നിസ്സഹരിക്കുകയാണെന്ന് ഇഡി റോസ് അവന്യു കോടതിയെ അറിയിച്ചു. ഇ.‍ഡിയുടെ നീക്കങ്ങള്‍ ആപ്പിനെ തകര്‍ക്കാനാണോ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.