ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

roof-collapse
SHARE

ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു.  ഷെക്ക്മെറ്റ് പബിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഒരു തമിഴ്നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്.രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് മെട്രോയുടെ ഭൂ​ഗർഭ തുരങ്കപാത നിർമാണം നടന്നിരുന്നു. ഇതിനിടെ കമ്പനം ഉണ്ടാകുകയും പബിന്റെ മേൽക്കൂര തകർന്ന് വീഴുകയുമായിരുന്നു. പബിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. 

ദേശീയ ദുരന്ത നിവാരണ സേനയും അ​ഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു

3 Dead In Roof Collapse During Renovation Work At Chennai Bar

MORE IN BREAKING NEWS
SHOW MORE