രാമേശ്വരം കഫെ സ്ഫോടനം: പ്രധാന ആസൂത്രകന്‍ അറസ്റ്റില്‍

PTI03_01_2024_000221A
Rameswaram Cafe blast, in Bengalur
SHARE

ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക  അറസ്റ്റ്.  കേസിലെ ഗൂഢാലോചനക്കാരിൽ ഒരാളായ കർണാടക സ്വദേശി മുസമ്മിൽ ശരീഫിനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ 18സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് പിറകെയാണ് നിർണായക അറസ്റ്റ്. 

കഫേയിൽ ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു. മുസാവിർ ശസീബ് ഹുസൈൻ എന്നയാളാണ്  ബോംബ് വെച്ചത്. അബ്ദുൽ മദീൻ താഹ എന്നയാൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എൻ. ഐ.എ. സ്ഥിരീകരിച്ചു. താഹയ്ക്കും ഹുസൈനും വേണ്ടി തിരച്ചിൽ തുടരുകയാണ്.അവരുടെയും വീടുകളിലും ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളുടെ സ്ഥാപനങ്ങളിലും എൻ. ഐ. എ. ഇന്നും റെയ്ഡ് നടത്തി. ഈമാസം ഒന്നാം തീയ്യതിയാണ്  ബെംഗളുരു ബ്രൂക് ഫീൽഡിലുള്ള  രാമേശ്വരം കഫേൽ  ഐ. ഇ. ഡി. ബോംബ് പൊട്ടിത്തെറിച്ച് പത്തുപേർക്ക്  പരിക്കേറ്റത്.

ഭക്ഷണം കഴിക്കാനെന്ന വ്യാജേനെയെത്തിയ യുവാവ് കഫെയിലെ ശുചിമുറിക്കു സമീപം ബോംബ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നു കളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. സ്‌ഫോടനം നടന്ന മൂന്നാം ദിവസം കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. 28 ദിവസങ്ങൾ  നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്

Key Conspirator In Bengaluru Cafe Blast Case Arrested By Anti-Terror Agency

MORE IN BREAKING NEWS
SHOW MORE