മദ്യനയ അഴിമതിക്കേസ്: കേജ്‍രിവാള്‍ തിങ്കളാഴ്ചവരെ ഇ.ഡി. കസ്റ്റഡിയില്‍

PTI03_28_2024_000088B
Delhi Chief Minister and AAP convenor Arvind Kejriwal comes out of the Rouse Avenue Court
SHARE

അരവിന്ദ് കേജ്‌രിവാള്‍ ഇ.ഡി. കസ്റ്റഡിയില്‍ തുടരും. നാലു ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡി നീട്ടി. ഏപ്രില്‍ ഒന്നിന് രാവിലെ 11.30ന് മുന്‍പായി കേജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കണം. വാദത്തിനിടെ  ഇ.ഡിക്കും ബിജെപിക്കുമെതിരെ കോടതിയില്‍ കേജ്‌രിവാള്‍ ആരോപണമുന്നയിച്ചിരുന്നു. ഇഡി പറയുന്ന 100 കോടി എവിടെ എന്ന് കേജ്‌രിവാള്‍ ചോദിച്ചു. ‌നേരത്തെ അറസ്റ്റിലായവര്‍ക്കുമേല്‍ തന്‍റെ പേര് പറയാന്‍ സമ്മര്‍ദമുണ്ടായി. മദ്യനയ കേസില്‍ മാപ്പുസാക്ഷിയായ പി.ശരത്ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നല്‍കിയെന്നും കേജ്‌രിവാള്‍ പറഞ്ഞു. ബിജെപിക്കാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധമെന്ന് കേജ്‍രിവാള്‍ പറഞ്ഞു.കേജ്‌രിവാള്‍ കോടതിയില്‍ സംസാരിക്കുന്നത് എതിര്‍ത്ത് ഇഡി രംഗത്തെത്തി. കേജ്‌രിവാള്‍ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടും മദ്യനയവുമായി ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കി. 

മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ കസ്റ്റഡിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തി. ജനപ്രാതിനിധ്യ നിയമപ്രകാരമമോ, ഡല്‍ഹി രാജ്യതലസ്ഥാനപ്രദേശ സര്‍ക്കാര്‍ നിയമപ്രകാരമോ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ നിലവില്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി വാദിക്കുന്നു. 

ഡല്‍ഹിയില്‍ ജയിലിലിരുന്ന് ഭരണം നടത്താന്‍ കഴിയില്ലെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന കഴിഞ്ഞ ദിവസം അസന്നിഗ്ദധമായി പ്രസ്താവിച്ചതോടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. ജയിലിലിരുന്ന ഭരണം നടക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായാണ് വി.കെ സക്സേന പറഞ്ഞത്. കേജ്‍രിവാളിന്‍റെ അറസ്റ്റും മറ്റൊരാള്‍ക്ക് ചുമതല കൈമാറാത്തതും ഭരണഘടന പ്രതിസന്ധിക്ക് ഇടയാക്കാമെന്നാണ് വിലയിരുത്തല്‍. 

രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തേക്കും. കേജ്‍രിവാള്‍ ജയിലിലിരുന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ലെന്നാണ് ബിജെപി വാദം. ഇഡി കസ്റ്റഡിയിലിരിക്കെ കേജ്‍രിവാള്‍ മന്ത്രിമാര്‍ക്ക് നല്‍കിയ കത്തുകള്‍ യഥാര്‍ഥമാണോയെന്ന് പരിശോധിക്കണമെന്ന് ബിജെപി ഡല്‍ഹി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തേയ്ക്കോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാലോ, നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടാലോ മാത്രമേ ജനപ്രാതിനിധ്യ നിയമപ്രകാരം രാജിവയ്ക്കേണ്ടിവരികയോ, അയോഗ്യനാക്കപ്പെടുകയോ ചെയ്യുന്നുള്ളൂവെന്നും ഇത്തരം സാഹചര്യങ്ങള്‍ കേജ്‍രിവാളിന്‍റെ കാര്യത്തിലില്ലെന്നും ആം ആദ്മി പാര്‍ട്ടി വാദിക്കുന്നു. ആരോപണ വിധേയനാണെന്നതിന്‍റെ പേരില്‍ പദവി ഒഴിയേണ്ടതില്ല. സുപ്രീംകോടതി വിധികള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയൂവെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നു. 

Arvind Kejriwal's Custody Extended By 4 Days In Delhi Liquor Policy Case

MORE IN BREAKING NEWS
SHOW MORE