രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

rahul-gandhi-05
SHARE

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിക്കും. റോ‍ഡ് ഷോയും നടത്തും. ശേഷം അന്നേ ദിവസം തന്നെ മടങ്ങുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.

രാഹുല്‍ ഗാന്ധി കൂടി മണ്ഡലത്തിൽ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ശക്തികൂടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയും ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രനും  മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. 

Rahul Gandhi will submit nomination on April 3

MORE IN BREAKING NEWS
SHOW MORE